×
Image

നമസ്കാരം - (മലയാളം)

നമസ്കാരത്തെക്കുറിച്ചുള്ള വിശദമായ പഠനം. വുളൂ, വിവിധ ഫര്‍ദ്, സുന്നത്ത് നമസ്കാരങ്ങള്‍, നമസ്കാര സംബന്ധമായ നിരവധി സംശയങ്ങളുടെ നിവാരണം

Image

തൗഹീദ്‌ - രക്ഷയുടെ കാതല്‍ - (മലയാളം)

മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.

Image

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതമാണ്‌. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്‌. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്‌ലാമിന്‌ അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.

Image

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - (മലയാളം)

സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

Image

മുഹമ്മദ്‌ നബി(സ്വല്ലല്ലാഹു അലൈഹി വസല്ലം)യുടെ ചരിത്രം - (മലയാളം)

പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം

Image

നബിയെ സ്നേഹിച്ചവര്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ജീവനേക്കാളേറെ സ്നേഹിച്ച അദ്ദേഹത്തിണ്റ്റെ അനുചരന്മാ്രുടെ ജീവിതമാതൃകകളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട്‌ പ്രവാചക സ്നേഹത്തിണ്റ്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്ന പ്രൌഢമായ പ്രഭാഷണം.

Image

സഹനം - (മലയാളം)

അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക്‌ ക്ഷമയും സഹനവും ഒരു അലങ്കാരമാണ്‌. ക്ഷമ എന്നാല്‍ എന്ത്‌, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് ‌ അല്ലാഹു എങ്ങനെയാണ്‌ ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്‌, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.

Image

നരകം എത്ര ഭീകരം - (മലയാളം)

നരകത്തെ സംബന്ധിച്ചും അതിലെ ഭയാനകതകളെക്കുറിച്ചും അതില്‍ ഒരുക്കി വെച്ചിരിക്കുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന പ്രഭാഷണം. നരകത്തിണ്റ്റെ വിശേഷണങ്ങള്‍, അതിണ്റ്റെ അഗാധതകല്‍, നരകക്കാരുടെ ഭക്ഷണം, പാനീയം എന്നിവയെക്കുറിച്ചും നരകത്തിലേക്കു നമ്മെ നയിക്കുന്ന ഏതാനും പ്രവൃത്തികളെ കുറിച്ചും വിശദീകരിക്കുന്നു. നരകത്തില്‍ ശിക്ഷിക്കപ്പെടുന്ന വ്യത്യസ്ത തരത്തില്‍ പെട്ടവരെക്കുറിച്ചും അവരുടെ സംഭാഷണങ്ങളും അവര്‍ തമ്മിലും അവര്‍ ആരെയൊക്കെ ആരാധിച്ചിരുന്നുവോ അവരോടുമുള്ള തര്ക്ക ങ്ങളും പ്രതിപാദിക്കുന്നു.

Image

മതനിരാസത്തിണ്റ്റെ ചരിത്രം - (മലയാളം)

മതത്തെ ദൈവം മനുഷ്യണ്റ്റെ പ്രകൃതിയില്‍ നേരത്തെ നിക്ഷേപിച്ചിരിക്കുന്നു. ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഏകദൈവത്വമെന്ന ശുദ്ധപ്രകൃതിയാലാണു ജനിക്കുന്നത്‌. ദൈവ നിഷേധവും മത നിഷേധവും പൈശാചിക ദുര്മവന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവിച്ചത്‌. മതനിഷേധത്തിണ്റ്റെ ചരിത്രം വിശദീകരിക്കുന്ന വിജ്ഞാന പ്രദമായ അവതരണം. ദൈവ നിഷേധത്തിണ്റ്റെ ആള്‍ രൂപമായിരുന്ന നം റൂദ്‌, ധിക്കാരത്തിണ്റ്റെ പ്രതിരൂപമായിരുന്ന ഫിര്‍ ഔന്‍ തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച മതനിഷേധികളുടെ വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മതനിരാസത്തിണ്റ്റെ സംഘടിത രൂപമായി ആധുനിക കാലഘട്ടത്തില്‍ ആവിര്ഭ്വിച്ച....

Image

ഇസ്‌ലാമിലെ ജിഹാദ്‌ - (മലയാളം)

ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ? ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട് വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.

Image

വസ്ത്ര ധാരണം ഇസ്‌ലാമില്‍ - (മലയാളം)

വസ്ത്രവും വസ്ത്രധാരണവും സംബന്ധിച്ച ഇസ്ലാമിന്റെ വിധിവിലക്കുകള്‍. വസ്ത്രം അണിയുമ്പോഴുള്ള പ്രാര്‍ത്ഥന

Image

അഹ്’ലന്‍ റമദാന്‍ - (മലയാളം)

പുണ്യത്തിന്റെ പൂക്കാലമായ, നരകം കൊട്ടിയടക്കപെടുകയും സ്വര്ഗ്ഗി കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ റമദാന്‍ മാസത്തെക്കുറിച്ചും നോമ്പിനെ കുറിച്ചും ഹ്രസ്വമായി വിശദീകരിക്കുന്നു. വിശുദ്ധ ഖുര്‍ ആനിന്റെ അവതരണ മാസമായ റമദാനില്‍ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും നോമ്പ്‌ മനുഷ്യ സമൂഹത്തിനു നല്കു ന്ന സന്ദേശത്തെ കുറിച്ചും പ്രതിപാദിക്കുന്നു.