×
Image

ബിദ്അത്തി ന്റെ അപകടങ്ങൾ - (മലയാളം)

ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.

Image

ഋതുമതിയാകുമ്പോള്‍ - (മലയാളം)

സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

Image

അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ: - (മലയാളം)

അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ്‌ ഇത്‌. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.

Image

വിശ്വാസത്തിന്‍റെ അടിത്തറ - (മലയാളം)

അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.

Image

നമസ്കാരം ഉപേക്ഷിച്ചാല്‍ - (മലയാളം)

നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

Image

ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ - (മലയാളം)

തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

Image

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ. - (മലയാളം)

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ.

Image

തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌ - (മലയാളം)

അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....

Image

ഹജ്ജ്‌, ഉംറ - (മലയാളം)

കഅബാലയത്തില്‍ ചെന്ന്‌ ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത്‌ പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്‌. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്‌. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Image

ഹജ്ജ്‌, ഉംറ, സിയാറത്ത്‌ - (മലയാളം)

വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.

Image

റമദ്വാന്‍ വ്രതം, നാം അറിഞ്ഞിരിക്കേണ്ട ഫത്‌വകള്‍ - (മലയാളം)

വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട്‌ ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്‌വകളുടെ സമാഹാരം

Image

വിവാഹം - (മലയാളം)

വിവാഹാലോചന മുതല്‍ ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്‍, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില്‍ ഇണകള്ക്കി ടയില്‍ ഉണ്ടാവേണ്ട സല്ഗു്ണങ്ങള്‍, അവര്ക്കി ടയില്‍ അസ്വാരസ്യം ഉടലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവ വിവരിക്കുു‍ന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.