×
Image

മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്‍ക്കൊരു താക്കീത് - (മലയാളം)

അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്‌. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്‌. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ്‌ ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത്‌ എന്നത്‌. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌.

Image

ഖുര്‍ആന്‍ വ്യാഖ്യാനം സംശയങ്ങളും മറുപടിയും - (മലയാളം)

ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.

Image

ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍ - (മലയാളം)

വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.

Image

ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)

ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

Image

നബി സല്ലല്ലാഹുലൈഹിവസല്ലമയുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണം - (മലയാളം)

ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ്‌ ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്‌. ’ഞാന്‍ നമസ്കരിക്കുന്നത്‌ കണ്ടത്‌ പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം