×
Image

സകാത്തും അവകാശികളും - (മലയാളം)

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌ എന്നും വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.

Image

സകാത്തും അവകാശികളും - (മലയാളം)

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത്‌ നല്‍കേണ്ടത്‌ ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്‌.

Image

പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും - (മലയാളം)

ആരോട്‌പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക്‌ ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്‍.

Image

ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)

മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

Image

ഉറക്കവും പ്രാര്‍ത്ഥനയും - (മലയാളം)

നിത്യജീവിതത്തില്‍ പാലിക്കേണ്ട ആധികാരിക ദിക്‌റുകളും ദുആകളും ഇസ്ലാമില്‍ ധാരാളമുണ്ട്‌. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നാല്‍, ഉറക്കില്‍ വല്ലതും സംഭവിച്ചാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളാണ്‌ വിശദീകരിച്ചിരിക്കുന്നത്‌.

Image

വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും - (മലയാളം)

വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

Image

പ്രവാചക സുന്നത്ത്‌ തെളിമയാര്ന്ന മാര്ഗംക - (മലയാളം)

എന്താണ് സുന്നത്ത്‌, സനദും മത്നും, സുന്നത്ത്‌ സമ്പൂര്ണംه, സുന്നത്ത്‌ സുരക്ഷിതമാണ്, സുന്നത്ത്‌ വഹ്യ് തന്നെ, സുന്നത്ത്‌ പഠിക്കുക പകര്ത്തു ക, സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്ബുന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

Image

അല്ലാഹുവില്‍ പാപമോചനത്തിന് തേടുക - (മലയാളം)

അല്ലാഹുവിനോട് പാപമോചനം തേടുന്നതിന്റെ ശ്രേഷ്ടതകള്‍ , ഫലങ്ങള്‍ , പ്രത്യേക സന്ദര്‍ഭങ്ങള്‍ , സുന്നത്തായ രൂപങ്ങള്‍ മുതലായവ വിവരിക്കുന്നു.

Image

നാം അറിഞ്ഞിരിക്കേണ്ട മത വിധികള്‍ - (മലയാളം)

വിശ്വാസം കെട്ടിപ്പടുത്തതിന്‌ ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക്‌ മാത്രമേ നാളെ പരലോകത്ത്‌ പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച്‌ സഊദി അറേബ്യയിലെ മതകാര്യവകുപ്പ്‌ പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും

Image

യഥാര്ത്ഥ വിജയികളാവുക - (മലയാളം)

മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.

Image

കോപം ഒതുക്കി വെക്കുക - (മലയാളം)

കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.

Image

സംസം അത്ഭുതം അനുഗ്രഹീതം - (മലയാളം)

അല്ലാഹുവിന്റെ ശക്തി വിശേഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിദര്‍ശനമാണ്‌ സം സം ജലം. അതിന്റെ ശ്രേഷ്ഠതകളും ഫലങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ നബി(സ്വ) സ്വഹാബത്തിനെ പഠപ്പിച്ചിട്ടു‍ണ്ട്‌. സ്വഹീഹായ ഹദീസുകളിലൂടെയുള്ള സംസമിനെ സംബന്ധിച്ച പഠനം.