×
Image

തൌഹീദും ശിര്‍ക്കും: സംശയങ്ങള്‍ക്ക്‌ മറുപടി - (മലയാളം)

ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്‍മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത്‌ കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര്‍ പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.

Image

ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും) - (മലയാളം)

വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത്‌ എന്താണെന്നും ബിദ്‌അത്ത്‌ എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.

Image

പ്രവാചക ചരിത്രം - (മലയാളം)

ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം

Image

അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും - (മലയാളം)

ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്‌. അതിന്‌ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ്‌ പറയുന്നത്‌. അതായത്‌ വിശ്വാസ കാര്യങ്ങള്‍. ഇതിന്‌ ആറ്‌ ഘടകങ്ങളാണ്‌ ഉള്ളത്‌. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന്‌ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ്‌ ഗ്രന്ഥ കര്‍ത്താവ്‌ ഉള്‍കൊള്ളിച്ചിട്ടുള്ളത്‌.

Image

ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ - (മലയാളം)

തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

Image

അല്ലാഹുവിനെ ഏകനാക്കുക - (മലയാളം)

തൗഹീദ്‌, ശിര്‍ക്ക്‌, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

Image

ശിര്ക്ക് ‌: വിവരണം, വിഭജനം, വിധികള്‍ - (മലയാളം)

ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക്‌ സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്‌`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ്‌ ഇതിന്റെ സവിശേഷതയാണ്.

Image

തൌഹീദ് പ്രമാണങ്ങളിലൂടെ - (മലയാളം)

വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില് കര്മ്മങ്ങള് അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല് ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില് വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.

Image

അല്ലാഹുവിനെ അറിയുക - (മലയാളം)

അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

Image

എന്താണ് ഇസ്‌ലാം - (മലയാളം)

ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..