×
Image

ഞങ്ങൾ മുസ്ലിംകളായി ! - (മലയാളം)

വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

Image

മുഹമ്മദ്‌ മഹാനായ പ്രവാചകൻ - (മലയാളം)

മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.

Image

ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ്‌ ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും. - (മലയാളം)

ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ്‌ ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.

Image

ഇസ്ലാമിക വിശ്വാസ സംഗ്രഹം - (മലയാളം)

അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക്‌ നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.

Image

വിശുദ്ധ ഖുർആൻ ലഘു വിവരണം - (മലയാളം)

വിശുദ്ധ ഖുർആൻ ലഘു വിവരണം . ഡോക്ടർ അബ്ദുല്ലക്കോയ (കേരളത്തിൽ അറിയപ്പെട്ട ചൈൽഡ് സ്പെഷലിസ്റ്റ് ) തയ്യാറാക്കിയതാണ് അറബിയിൽ വിരചിതമായ തഫ്സീർ ഇബ്നു കസീർ, കുർതുബി, ഫത്ഹുൽ കദീർ പോലെയുള്ള അവലംബയോഗ്യവും പ്രമാണികവുമായ തഫ്സീറുകൾ അവലംബിച്ച് കൊണ്ട് തയ്യാറാക്കിയ മലയാളത്തിലെ ഏറ്റവും നല്ല തഫ്സീറായ 'അമാനി മൗലവിയുടെ ' തഫ്സീറിന്റെ സംഗ്രഹമാണ് ഈ തഫ്സീർ.

Image

മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ - (മലയാളം)

ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്‌. അവയില്‍ പ്രമുഖമാണ്‌ അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച്‌ ലളിതമായി വിവരിക്കുന്ന ലഘുരചനയാണ്‌ ഇത്‌.

Image

പുതുമുസ്ലിമിന്‌ ചില ലളിതപാഠങ്ങള്‍ - (മലയാളം)

പുതുമുസ്ലിമിന്‌ ചില ലളിതപാഠങ്ങള്‍

Image

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ - (മലയാളം)

എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

Image

ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍ - (മലയാളം)

സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്‌. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്‌. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ്‌ സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട്‌ വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ്‌ സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ്‌ ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്‌.....

Image

സ്നേഹപൂര്‍വ്വം മമ്മിക്ക്‌ - (മലയാളം)

ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.