×
Image

സ്ത്രീയുടെ അവകാശങ്ങല് ഇസ്ലാമില് - (മലയാളം)

ഇസ്ലാമില്‍ സ്ത്രീ സുരക്ഷിതയാണ്. അവളെ ആദരിക്കേണ്ടതും അവളുടെ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതും പുരുഷ ബാധ്യതയാണ്. തുല്യ പ്രതിഫലവും ന്യായവിധിയും സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുന്നു.

Image

അല്ലാഹുവിന്റെ കാരുണ്യം - (മലയാളം)

അല്ലാഹുവിന്‍റെ കാരുണ്യം വിശാലമാണ് എല്ലാ സൃഷ്ടിജാലങ്ങളിലും അത് കുടികൊള്ളുന്നു. ദൈവകൃപയുടെ ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം.

Image

നബിദിനാഘോഷം അനിസ്ലാമികം - (മലയാളം)

നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ

Image

ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍ - (മലയാളം)

ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്’ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.

Image

വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍ - (മലയാളം)

‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്‌. ഇസ്ലാം പഠിപ്പിക്കുന്ന ആറ്‌ വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത്‌ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.

Image

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് - (മലയാളം)

തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

Image

മനുഷ്യന്‍ - (മലയാളം)

ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

Image

ക്രിസ്തു മാര്ഗ്ഗം ,യാഥാർഥ്യ മെന്ത് ? - (മലയാളം)

സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ്‌ നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ....

Image

തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌ - (മലയാളം)

അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....

Image

ഖുര്‍ആനും ഇതര വേദങ്ങളും - (മലയാളം)

തോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത്‌ ഖുര്‍ആനിന്‍റെ വ്യതിരിക്തത വ്യക്തമാക്കുന്നു.

Image

ഹൈന്ദവത: ധര്‍മ്മവും, ദര്‍ശനവും. - (മലയാളം)

ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില്‍ വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്‍മ്മവും സംസ്കാരവും, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന ‍ഹിന്ദു മതത്തെ അടുത്തറിയാന്‍ ഒരുത്തമ റഫറന്‍സ് കൃതി.