×
Image

ഡച്ച്‌ ഫിത്‌ന ഒരു അവലോകനം - (മലയാളം)

ഇസ്ലാം ഭീകരവാദമാണെന്ന്‌ വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ്‌ അംഗവുമായ ഗീര്‍ട്ട്‌ വില്‍ഡര്‍സ്‌ ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട്‌ തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.

Image

നാം വിദേശികള്‍ - (മലയാളം)

മരണത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച്‌ ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.

Image

ക്ഷമ, സഹനം , വിട്ടുവീഴ്ച - (മലയാളം)

സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

Image

? എന്താണ് ഇഹ്സാന്‍ - (മലയാളം)

ഇസ്‌ലാമിലെ ഉയർന്ന പദവിയായ ഇഹ്സാൻ എന്നാല്‍ എന്താണെന്നും അതിന്റെ പ്രാധാന്യവും അത് നേടിയെടുത്താലുള്ളഗുണങ്ങളും ലഘുവായി വിശദീകരിക്കുന്നു

Image

മോക്ഷത്തിന്റെ മാര്ഗ്ഗം - (മലയാളം)

മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്’തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്’ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

മരണ ചിന്തകള്‍ - (മലയാളം)

ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

Image

യഥാര്ത്ഥ വിജയികളാവുക - (മലയാളം)

മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.

Image

തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്‌ - (മലയാളം)

തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.

Image

കഴിവുകള്‍ തിരിച്ചറിയുക - (മലയാളം)

മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

Image

ഇസ്ലാം അജയ്യം; അതുല്യം - (മലയാളം)

ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

Image

ഇസ്‌ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം - (മലയാളം)

ഇസ്‌ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം

Image

മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോൾ - (മലയാളം)

മക്ക ഹറം ഇമാം നടത്തിയ ജുമുഅ ഖുതുബയുടെ ആശയ വിവരണം; ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക