×
Image

ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹ്ഹാബ് - (മലയാളം)

സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ്‌ ഹുസൈന്‍ ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 2 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

നാഥനെ അറിയുക (12) താഴ്മ - (മലയാളം)

ആരാധനയുടെ ഭാഗവും അല്ലാഹുവോട് മാത്രം അര്‍പിക്കേണ്ടതുമായ താഴ്മ എന്നതിനെ കുറിച്ചുള്ള ചെറു വിവരണം.

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 1 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

സ്വദഖയും സകാത്തും - (മലയാളം)

നിർബന്ധവും ഐച്ഛികവുമായ ദാനധർമങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ലഘുഭാഷണം

Image

കപട വിശ്വാസിയുടെ ബഹുനിറങ്ങള്‍ - (മലയാളം)

മുഅ്മിനുകള്‍ക്കിടയില്‍ വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്‍ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ്‌ മുനാഫിഖുകള്‍. പ്രവാചകന്റെ കാലം മുതല്‍ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്‍? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്‌? അവരെ തിരിച്ചറിയാനാകുന്നത്‌ എങ്ങിനെ? തുടങ്ങിയ കാര്യങ്ങള്‍ പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ്‌ ഇത്‌.

Image

സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)

ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.

Image

അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍ - (മലയാളം)

അല്ലാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നാം ഏറെ സ്നേഹിക്കുന്നത്‌ പ്രവാചക ശ്രേഷ്ഠനേയാണ്‌. നമ്മുടെ വിശ്വാസത്തിന്റെ കണിശമായ ഭാഗമാണത്‌. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കുക എന്നാല്‍ തിരുമേനിയുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കുക എന്നാണര്‍ത്ഥം. പ്രവാചകന്റെ സുന്നത്തുകള്‍ ജനകീയമാക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പ്രവാചക സ്നേഹികളായ നാം വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി.

Image

ആഗ്രഹ സഫലീകരണം - (മലയാളം)

ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത്‌ എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ....

Image

കുടുംബത്തിനു സകാത്ത്‌ നല്‍കല്‍ - (മലയാളം)

അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക്‌ സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത്‌ നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്‍ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള്‍ ഇത് മൂലം ഉളവാവുന്നു.

Image

നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)

സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്‌. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ്‌ അല്ലാഹ്‌

Image

നന്മയിലേക്ക് ധ്രിതിപ്പെടുക - (മലയാളം)

വിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ്‌ ഇത്‌. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്‌.