×
Image

ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)

ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

Image

നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)

സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്‌. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ്‌ അല്ലാഹ്‌

Image

മയ്യിത്ത് സംസ്കരണം - (മലയാളം)

മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന്‌ വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ്‌ ഇത്‌.

Image

പടിഞ്ഞാറിന്റെ സൗഭാഗ്യം - (മലയാളം)

പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്‌. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ്‌ എന്നതാണ്‌ ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്‌? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്‌; വായിക്കുക.

Image

സഹോദരാ... കൊല്ലരുതേ - (മലയാളം)

പുകവലിയുടെ കരാള ഹസ്തത്തിലകപ്പെട്ട എത്രയോ വിശ്വാസീ സഹോദരങ്ങളുണ്ട്. ഈ മ്ലേച്ച വൃത്തിയുടെ സാരമായ അപകടങ്ങളെ പ്പറ്റി അറിയുമ്പോഴും അതിനെ കയ്യൊഴിക്കാന്‍ തയ്യാറല്ലാത്തവരാണ് ഏറെയും. അനുവദനീയമായവയും പരിശുദ്ധമായവയും മാത്രം ഉപയോഗിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, പുകവലിയിലകപ്പെട്ടിട്ടുന്ടെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഇത് ഉപകാര പ്രദമായ ഒരു ഉപദേശ ലേഖനമാണ്.

Image

സഹോദരാ, നരകത്തില്‍ ചാടല്ലേ - (മലയാളം)

മുസ്ലിം സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്ത്രീധനമെന്ന വിപത്തിനെതിരിലു ള്ള ഒരു ഗുണകാംക്ഷാലേഖനമാണ് ഇത്. അറിഞ്ഞോ അറിയാതെയോ പെണ്ണിന്റെ മുതല് പറ്റി വിവാഹിതരായവര്‍ക്കുള്ള സ്നേഹമയമുള്ള ഉപദേശം.

Image

അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം - (മലയാളം)

അല്ലാഹുവിന്റെ ഇഷ്ടം സിദ്ധിക്കുന്ന വിഭാഗക്കരില്‍ ഉണ്ടാകേണ്ട പന്ത്രണ്ടോളം ഗുണങ്ങളെക്കുറിച്ചുള്ള വിവരണം, തൗബ ചെയ്യുന്നവര്‍, നീതി ചെയ്യുന്നവര്‍, അല്ലാഹുവിനെ കണ്ട്‌ മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍, മതവിജ്ഞാനം നേടുന്നവര്‍, കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ തുടങ്ങിയവര്‍ അവരില്‍ പെടുന്നു.

Image

നാവിെ‍ന്‍റ വിപത്തുകള്‍ - (മലയാളം)

ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക്‌ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്‌, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

Image

സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)

സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട്‌ പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത്‌ തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെ‍ന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്‌.

Image

പാപമോചന മാര്ഗങ്ങള്‍ - (മലയാളം)

ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.

Image

പരദൂഷണം പാപം - (മലയാളം)

നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

Image

സന്താന പരിപാലനം - (മലയാളം)

ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച്‌ വളര്‍ത്തേണ്ടത്‌ എങ്ങിനെ എന്ന്‌ മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ്‌ ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.