×
Image

സകാതും വൃതാനുഷ്ടാനവും - (മലയാളം)

മുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച്‌ ഉത്ബോധനവും ഉപദേഷവും, രാത്രി നമസ്കാരം, വ്രതാനുഷ്ടാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു.

Image

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് - (മലയാളം)

തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

Image

നോമ്പ് സുപ്രധാന ഫത്വകള്‍ - (മലയാളം)

വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Image

വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും - (മലയാളം)

വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

Image

റമദ്വാന്‍ വ്രതം, നാം അറിഞ്ഞിരിക്കേണ്ട ഫത്‌വകള്‍ - (മലയാളം)

വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട്‌ ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്‌വകളുടെ സമാഹാരം

Image

നോമ്പിന്റെ കർമ്മശാസ്ത്രം - (മലയാളം)

നോമ്പിന്റെ കർമ്മശാസ്ത്രം: ഡോ. ഹൈതം സർഹാൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഗ്രന്ഥം. നിർബന്ധ നോമ്പുകൾ സുന്നത്തായ നോമ്പുകൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം എപ്പോഴാണ് നോമ്പ് അനുഷ്ഠിക്കൽ കറാഹത്ത് ആകുന്നത് എപ്പോഴാണ് ഹറാമാകുന്നത് തുടങ്ങി ഫിതിർ സക്കാത്ത്, പെരുന്നാൾ നമസ്കാരം എന്നിവയെ കുറിച്ചും സൂചിപ്പിക്കുന്നു.

Image

മതത്തെ അറിയുക (5) നോമ്പ് - (മലയാളം)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം

Image

നോമ്പുകാരന്റെ പ്രതിഫലം - (മലയാളം)

റമദാന്‍ മാസത്തിലെ നോമ്പിന്റെ ശ്രേഷ്ടത വിവരിക്കുന്ന നബിവചനം

Image

സുന്നത്ത്‌ നോമ്പുകള്‍ - (മലയാളം)

സുന്നത്ത്‌ നോമ്പുകള്‍ ഏതെല്ലാമാണ്, അവയുടെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

Image

റമദാന്‍ മാസം - (മലയാളം)

റമദാന്‍ മാസം: നോമ്പിന്റെ ശ്രേഷ്ടത, നോമ്പ്‌ നിയമമാക്കിയതിലെ തത്വം, നൊമ്പിന്റെ സുന്നത്തുകള്‍ ,നോമ്പ്‌ അസാധുവാകുന്ന കാര്യങ്ങള്‍ ‍,ലൈലതുല്‍ ഖദ്‌ര്‍

Image

ലൈലത്തുൽ ഖദ്‌റും ഇഅ്തികാഫും - (മലയാളം)

ലൈലത്തുൽ ഖദ്‌റിന്റെയും ഇഅ്തികാഫിന്റെയും ശ്രേഷ്ടത വിവരിക്കുന്ന ലഘു ഭാഷണം

Image

റമദാന്‍ വ്രതം വിധി വിലക്കുകള്‍ - (മലയാളം)

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.