×
Image

ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍ - (മലയാളം)

സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്‌. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്‌. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ്‌ സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട്‌ വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ്‌ സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ്‌ ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്‌.....

Image

സംഗീതം: ഇസ്ലാമിക വിധി - (മലയാളം)

അനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക്‌ തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു.

Image

കളിയും വിനോദവും - (മലയാളം)

കളിയും വിനോദവും എന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആുനിന്റെയും സ്വീകാര്യമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ വിശദമാക്കുന്ന പ്രഭാഷണം. അവിശ്വാസികളുടെ മാര്ഗ്ഗിങ്ങളില്‍ നിന്നും അവരുടെ ശൈലികളില്‍ നിന്നും മാറി നില്ക്കാ നും കളിയുടേയും വിനോദത്തിന്റെയും കാര്യത്തില്‍ അവരെ അനുഗമിക്കാതിരിക്കാനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സംഗീതോപകരങ്ങളുടെ ഇസ്ലാമിക വിധിയും പെരുന്നാളുകളിലും വിവാഹ സന്ദര്ഭയങ്ങളിലും അനുവദിക്കപ്പെട്ട വിനോടങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.