×
Image

കിതാബുത്തൗഹീദ്‌ - (മലയാളം)

വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത്‌ വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.

Image

മൂന്നു അടിസ്ഥാന തത്വങ്ങള്‍-b - (മലയാളം)

തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

Image

മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ - (മലയാളം)

ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന്‌ അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.

Image

മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ - (മലയാളം)

ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്‌. അവയില്‍ പ്രമുഖമാണ്‌ അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച്‌ ലളിതമായി വിവരിക്കുന്ന ലഘുരചനയാണ്‌ ഇത്‌.

Image

തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌ - (മലയാളം)

അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....

Image

വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം - (മലയാളം)

വിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ്‌ (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന്‌ കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട്‌ വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്‌’ഹബിന്‍റെ ഇമാമുകള്‍ ‍, ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.