ഓർമ്മകളുടെ തീരത്ത്
ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.