×
അയല്‍പക്ക മര്യാദകളെക്കുറിച്ച്‌ ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക്‌ കൊടുക്കുക, എന്ന പ്രവാചകന്റെ കല്‍പന നമ്മള്‍ അയല്‍വാസികളോട്‌ പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന്‌ പറയട്ടെ\’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്‌, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി തീര്‍ച്ചയായും കേട്ടു പ്രവൃത്തി പഥത്തില്‍ കൊണ്ടു വരേണ്ട നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന പ്രൗ ഡമായ പ്രഭാഷണം.