×
Image

മോക്ഷത്തിന്റെ മാര്ഗ്ഗം - (മലയാളം)

മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്’തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്’ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍ - (മലയാളം)

നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ അവയുടെ വിധികള്‍ വ്യക്തമാക്കുന്നു.

Image

ഉംറ: ഒരു മാർഗ രേഖ - (മലയാളം)

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

Image

റമദാനും വ്രതാനുഷ്ടാനവും - (മലയാളം)

നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌

Image

പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചം - (മലയാളം)

ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

Image

വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം - (മലയാളം)

വിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ്‌ (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന്‌ കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട്‌ വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്‌’ഹബിന്‍റെ ഇമാമുകള്‍ ‍, ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.

Image

ഓർമ്മകളുടെ തീരത്ത് - (മലയാളം)

ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത....

Image

പുകവലി മാരകമാണ്‌; നിഷിദ്ധവും - (മലയാളം)

ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച്‌ രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്‌. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.

Image

ഇസ്‌ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം - (മലയാളം)

ഇസ്‌ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം

Image

ഹജ്ജിന്റെ രൂപം - (മലയാളം)

നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.

Image

ദാമ്പത്യ മര്യാദകള്‍ പ്രവാചക ചര്യയില്‍ - (മലയാളം)

വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.