×
Image

നിഖാബ് - (മലയാളം)

ഇസ്‌ലാമിക ജീവിതത്തിലേക്ക് "നിഖാബ്" നിങ്ങളെ തിരിച്ചു വിളിക്കുന്നു. ഖുർആനിന്റേയും സുന്നത്തിന്റെയും ആ പ്രഭവ കാലത്തേക്ക്. ഇസ്ലാമിക സമൂഹം ഉന്നത ശോഭയണിഞ്ഞ ഒരു കാലഘട്ടം. പ്രമാണങ്ങളിലൂടെ, പതിനാലു നൂറ്റാണ്ടുകളിലെ ചിത്രങ്ങളിലൂടെ ഈ ഗ്രന്ഥം വായനക്കാരെ വഴി നടത്തുന്നു.

Image

ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ - (മലയാളം)

ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ്‌ ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന്‍ ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ്‌ ഈ കൃതിയില്‍ വിശദമാക്കുന്നുണ്ട്‌ . ജീവിതത്തി ല്‍ നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ്‌ ഇതിലുള്ളത്‌.

Image

ഹാജിമാരുടെ പാഥേയം - (മലയാളം)

ഹജ്ജ്‌ കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.

Image

’അല്ലാഹുവിന്നായി ചരിത്രത്തിന്നായി’ - (മലയാളം)

ഇസ്ലാമിനേയും അഹ്‌’ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും....

Image

മുതലാളിത്തം, മതം, മാര്‍ക്സിസം. - (മലയാളം)

മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

Image

ഖുര്‍ആനിന്‍റെ മൗലികത - (മലയാളം)

വിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

Image

ഇസ്’ലാമിക മര്യാദകൾ - (മലയാളം)

മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

Image

അൽഖാഇദ – തുടക്കക്കാർക്ക് അറബി ഭാഷ പഠനത്തിന് ഒരു സഹായി - (മലയാളം)

അൽഖാഇദ – തുടക്കക്കാർക്ക് അറബി ഭാഷ പഠനത്തിന് ഒരു സഹായി

Image

ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്: ചരിത്രവും സന്ദേശവും - (മലയാളം)

അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.

Image

സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ - (മലയാളം)

സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു. മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.

Image

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്? - (മലയാളം)

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

Image

സ്വഹീഹായ പ്രാർത്ഥനകൾ, പ്രകീർത്തനങ്ങൾ - (മലയാളം)

നിത്യ ജീവിതത്തിലെ പ്രാർത്ഥനകളിൽ നിന്നുള്ള 90-ലധികം ആധികാരിക പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന ഒരു പ്രയോജനപ്രദമായ പുസ്തകം, രചയിതാവ് അവയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അല്ലാഹുവിനുള്ള പ്രകീർത്തനങ്ങൾ ഖുർആനിലെ പ്രാർത്ഥനകൾ നമസ്കാരത്തിലെ പ്രാർത്ഥനകൾ പ്രവാചകൻ ചെയ്ത പ്രാർത്ഥനകൾ പ്രവാചകന്റെ ശരണതേട്ട പ്രാർത്ഥനകൾ