×
Image

അല്ലാഹുവെ കുറിച്ചുള്ള സല്‍വിചാരം - (മലയാളം)

അല്ലാഹുവേ കുറിച്ചുള്ള സല്‍വിചാരം ഹൃദയം കൊണ്ടുള്ള ആരാധനയാണ്. അതില്ലാതെ തൌഹീദും ഇമാനും പൂര്‍ത്തിയാവില്ല. അല്ലാഹുവിലുള്ള തവക്കുല്‍ ഉണ്ടാവുന്നത് ആ സല്‍വിചാരം കൊണ്ട് മാത്രമാണ്. അല്ലാഹുവേ കുറിച്ചും അവന്റെ നാമ-വിശേഷണങ്ങളെ കുറിച്ചുമുള്ള വിശ്വാസത്തിലൂടെ മാത്രമേ അത നേടിയെടുക്കാന്‍ സാധിക്കൂ.

Image

മരണ ചിന്തകള്‍ - (മലയാളം)

ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

Image

സ്വഹാബ ചരിത്രത്തില്‍ നിന്ന് - (മലയാളം)

പ്രവാചകന്റെ കൂടെ ജീവിച്ച സ്വഹാബത്തില്‍ പലരുടെയും ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. ഉമര്‍, സല്‍മാനുല്‍ ഫാരിസി, അബുദര്‍ദാഅ, അബൂ അയ്യൂബുല്‍ അന്‍സാരി തുടങ്ങിയവരുടെ ചരിത്രം. പ്രവാചകനോട് അവര്‍ കാണിച്ച സ്നേഹം, ഇസ്ലാമിക പ്രബോധന രംഗത്ത്‌ അവര്‍ നടത്തിയ ത്യാഗങ്ങള്‍, ഈ രംഗത്ത്‌ അവര്‍ കാണിച്ച ക്ഷമ തുടങ്ങിയ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു.

Image

പരലോകം സങ്കല്‍പ്പമോ യാഥാര്‍ത്ഥ്യമോ? - (മലയാളം)

ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്‍റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.

Image

കഴിവുകള്‍ തിരിച്ചറിയുക - (മലയാളം)

മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

Image

ഇസ്ലാം അജയ്യം; അതുല്യം - (മലയാളം)

ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

Image

പത്ത്‌ ഉപദേശങ്ങള്‍ - (മലയാളം)

വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.

Image

സൂറതുല്‍ കഹ്ഫ്- സാരോപദേഷങ്ങളു ടെ കഥാക്യാനമ് - (മലയാളം)

സൂറതുല്‍ കഹ്ഫിന്റെ ശ്റേഷ്ടത, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക, സൂറത്തുല്‍ കഹ്ഫില്‍ വിവരിച്ച കഥകളില്‍ നിന്നും മനുഷ്യറ്ക്ക് ലഭിക്കുന്ന പാഠങ്ങള്‍

Image

സൂറതുല്‍ ബകറയുടെ ശ്രേഷ്ടത - (മലയാളം)

സൂറതുല്‍ ബകറയുടെ ശ്രേഷ്ടതകളൂം സൂറയുദെ പ്രാരം ഭ വചനങളുടെയും ആയതുല്‍ കുര്സിയുടെയും പ്രാധാന്യവും ശ്രേഷ്ടതയും വ്യാഖ്യാനവും വിവരിക്കുന്നു.

Image

നമസ്കാരത്തിലെ ഭക്തി - (മലയാളം)

ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്‌. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ്‌ നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്‌. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.

Image

യാത്രക്കാരുടെ അറിവിലേക്ക് - (മലയാളം)

യാത്ര എന്ന അനുഗ്രഹമ്, യത്രയിലെ പ്രാറ്ത്ഥനകള്, യാത്രയിലെ മര്യാധകള്, റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത തുദങ്ങിയ സുരക്ഷിതമായ് യാത്രക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള പ്രഭാഷണമ്

Image

തൊഴിലും തക്‌’വയും - (മലയാളം)

മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്‌. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത്‌ വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.