×
Image

മുസ്ലിമിൻ്റെ കൈ പുസ്തകം - (മലയാളം)

മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്‌സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.

Image

വിശ്വാസത്തിന്‍റെ അടിത്തറ - (മലയാളം)

അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.

Image

മൂന്നു അടിസ്ഥാന തത്വങ്ങള്‍-b - (മലയാളം)

തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

Image

ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ) - (മലയാളം)

ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

Image

ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം - (മലയാളം)

ഖുര്‍ആന്‍, തൗഹീദ്‌, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത്‌ പരിപാലനം, ശിര്‍ക്ക്‌ തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.

Image

വിജയത്തിലേക്കുള്ള വഴി - (മലയാളം)

മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.

Image

ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ) - (മലയാളം)

ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

Image

ഋതുമതിയാകുമ്പോള്‍ - (മലയാളം)

സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

Image

യതാര്‍ത്ഥ മതം - (മലയാളം)

ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 1 -(നബി(സ) യുടെ മഹത്വം) - (മലയാളം)

മുഹമ്മദ്‌ നബി (സ) യെക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഒന്ന്‌ നബി (സ) യുടെ മഹത്വവും ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും ലാളിത്യപൂര്ണ്ണിമായ ജീവിതശൈലിയെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നു.

Image

അത്തവസ്സുല്‍ - (മലയാളം)

മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

Image

സത്യ സന്ദേശം - (മലയാളം)

ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.