×
Image

ശഅ്ബാന്‍ മാസവും അനാചാരങ്ങളും - (മലയാളം)

ശഅ്ബാന്‍മാസത്തെയും ബറാത്ത്‌രാവിനെയും കുറിച്ച്‌ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലൂടെ പ്രമാണബദ്ധമായി വിലയിരുത്തുന്നു.

Image

മരണ ചിന്തകള്‍ - (മലയാളം)

ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

Image

യഥാര്ത്ഥ വിജയികളാവുക - (മലയാളം)

മനുഷ്യന്റെ യഥാര്ത്ഥ ജീവിതം പരലോക ജീവിതമാണ്. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാ മധ്യേയുള്ള ഒരു വിശ്രമ കേന്ദ്രം മാത്രം. അല്ലാഹു വിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലൂടെ മാത്രമേ പരലോക വിജയം സാധ്യമാവൂ. പരലോക വിജയത്തിന് നിദാനമായ കാര്യങ്ങള് എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കൃതിയാണിത്.

Image

ബറാഅത്ത്‌ രാവും, ഇസ്‌റാഅ്‌ മിഅ്‌റാജും - (മലയാളം)

ബറാഅത്ത്‌ രാവും, ഇസ്‌റാഅ്‌ മിഅ്‌റാജും: കേരള മുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ്‌ ബറാഅത്ത്‌ രാവ്‌ ആഘോഷവും ഇസ്‌റാഅ്‌ മിഅ്‌റാജ്‌ രാവ്‌ ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയിലെ ഗ്രാന്‍ട് മുഫ്തിയും പണ്ഡിതസഭാദ്ധ്യക്ഷനുമായിരുന്ന ശൈഖ്‌ അബ്ദുല്‍ അസീസ്‌ ബ്നു അബ്ദുല്ലാഹിബ്നു ബാസ്‌(റ)യോട്‌ ചോദികച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിശദമായ മറുപടിയുടെ വിവര്‍ത്തനമാണ്‌ ഈ കൊച്ചു കൃതി.

Image

തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്‌ - (മലയാളം)

തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.

Image

പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)

മുഹമ്മദ്‌ നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.

Image

സ്വഹാബ ചരിത്രത്തില്‍ നിന്ന് - (മലയാളം)

പ്രവാചകന്റെ കൂടെ ജീവിച്ച സ്വഹാബത്തില്‍ പലരുടെയും ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. ഉമര്‍, സല്‍മാനുല്‍ ഫാരിസി, അബുദര്‍ദാഅ, അബൂ അയ്യൂബുല്‍ അന്‍സാരി തുടങ്ങിയവരുടെ ചരിത്രം. പ്രവാചകനോട് അവര്‍ കാണിച്ച സ്നേഹം, ഇസ്ലാമിക പ്രബോധന രംഗത്ത്‌ അവര്‍ നടത്തിയ ത്യാഗങ്ങള്‍, ഈ രംഗത്ത്‌ അവര്‍ കാണിച്ച ക്ഷമ തുടങ്ങിയ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു.

Image

കോപം ഒതുക്കി വെക്കുക - (മലയാളം)

കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.

Image

ഓർമ്മകളുടെ തീരത്ത് - (മലയാളം)

ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത....

Image

റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)

റമദാന്‍ മാസത്തിന്റെയും വ്രതത്തിന്റെയും ശ്രേഷ്ടതകള്‍, റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റമദാനില്‍ ഉം\’റ നിര്‍വഹിച്ചാലുള്ള പ്രതിഫലം തുടങ്ങിയവ വിവരിക്കുന്നു.

Image

പുകവലി മാരകമാണ്‌; നിഷിദ്ധവും - (മലയാളം)

ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച്‌ രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്‌. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.

Image

പരലോകം സങ്കല്‍പ്പമോ യാഥാര്‍ത്ഥ്യമോ? - (മലയാളം)

ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്‍റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.