×
ഈ അടുത്ത കാലത്ത്‌ നമ്മുടെ ആണ്‍ കുട്ടികള്‍ക്കിടയിലും, പെണ്‍കുട്ടികള്‍ക്കിടയിലും ’സ്നേഹത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്ന ’വാലെന്റൈന്‍സ്‌ ഡേ’

വാലന്റെയ്ന് ദിനം

(ഫത്വ) 1

ശൈഖ് മുഹമ്മദ് സ്വാലിഹ് അല് ഉതൈമീന് (റഹി..)

ചോദ്യം: ഈ അടുത്ത കാലത്ത് വാലെന്റൈന് ദിനം വളരെ വ്യാപകമായിരിക്കുന്നു. പ്രത്യേകിച്ചും വിദ്യാ ര്ത്ഥി വിദ്യാര്ത്ഥിനികളില്. ഇതൊരു ക്രിസ്ത്യന് ആഘോഷ ദിവസമാണ്. അവര് ചുവന്ന വസ്ത്ര ങ്ങളും ചുവന്ന പാദരക്ഷകളും ധരിക്കുകയും, ചുവന്ന പുഷ്പങ്ങല് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ആഘോഷങ്ങളെക്കുറിച്ചുള്ള വിധിയെന്താണ്? ഇത്തരം കാര്യങ്ങളോട് മുസ്ലിംകള് എന്തു നിലപാട് സ്വീകരിക്കണമെന്നാണ് താങ്കളുടെ ഉപദേശം?

ഉത്തരം: വിവിധ കാരണങ്ങള് കൊണ്ട് വാലെ ന്റൈന് ദിനം ആചരിക്കുന്നത് അനുവദിനീയമല്ല.

1) അത് ശരീഅത്തില് ഒരു അടിസ്ഥാനവും ഇല്ലാത്ത പുതു നിര്മിതമായ ആഘോഷമാണ്.

2) പ്രവാചകന്റെ സച്ചരിതരായ പിന്ഗാമികളുടെ (അവരില് അല്ലാഹുവിന്റെ തൃപ്തിയുണ്ടാവട്ടെ) മുസ്ലിംകളോടുള്ള നിര്ദ്ദേശങ്ങള്ക്ക് എതിരായിത്തീ രുന്ന ഇത്തരം കാര്യങ്ങ ളില് ജനങ്ങളുടെ മനസ്സും ഹൃദയവും വ്യാപ്ര്'തമാവുന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട ആ ചാരങ്ങ ളിലോ തീറ്റ, കുടി, വസ്ത്രം, സമ്മാനങ്ങള് കൈമാറുക തുടങ്ങിയ കാര്യങ്ങളിലോ അതുമായി ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും കാര്യങ്ങ ളിലോ മുസ്ലിംകള് സഹകരി ക്കുന്നത് അനുവധിനീ യമല്ല. ഒരു മുസ്ലിം അവന്റെ മതത്തെക്കുറിച്ച് അഭിമാനബോധമുള്ളവനാവണം. എല്ലാവരും ഉണ്ടാ ക്കുന്ന അട്ടഹാസങ്ങളെ പിന്പറ്റാന് മാത്രം ദുര്ബ്ബല സ്വഭാവത്തിന്റെ ഉടമയുമാവരുത്. ദ്ര്'ശ്യവും അദ്ര്'ശ്യ വുമായ എല്ലാ ഇച്ഛകളില് നിന്നും അല്ലാഹു മുസ്ലിംകളെ സംരക്ഷിക്കട്ടെ.

(ഫത്വ) 2

ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന്

ചോദ്യം: നമ്മുടെ ആണ്കുട്ടികള്ക്കിടയിലും, പെണ്കു ട്ടികള്ക്കിടയിലും 'സ്നേഹത്തിന്റെ ഉത്സവം' എന്നറി യപ്പെടുന്ന 'വാലെന്റൈന്സ് ഡേ' വളരെ വ്യാപക മയി ആചരിക്കപ്പെടുന്നതായിക്കാണുന്നു. 'വാലെന്റൈ ന്' എന്ന നാമം ക്രിസ്ത്യാനികള് ആരാധിക്കുന്ന ഒരു പുണ്യ പുരുഷന്റേതാണ്. എല്ലാ ഫെബ്രുവരി 14നും ആണ് ഇതു ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം അവര് സമ്മാനങ്ങളും ചുവന്ന റോസാപുഷ്പങ്ങളും കൈമാറ്റം ചെയ്യുകയും ചുവന്ന വസ്ത്രങ്ങള് അണി യുകയും ചെയ്യുന്നു. ഈ ദിനം ആഘോഷിക്കുന്നതി ന്റെ വിധിയെന്ത്?

ഉത്തരം: ആദ്യമായി, ഇത്തരം പുതു നിര്മിത ഉത്സ വങ്ങള് ആഘോഷിക്കുന്നതു അനുവധിനീയമല്ല, കാര ണം ശരീഅത്തില് യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുതു നിര്മിതിയാണത്. ആയിഷാ(റ)യില് നിന്നും നിവേദനം ചെയ്ത ഹദീസില് പ്രവാചകന് (സ) പറഞ്ഞു. 'നമ്മുടെ ഈ കാര്യത്തില് (ഇസ്ലാമില്) നമ്മുടേതല്ലാത്ത ഏതൊന്നും പുതുതായി ആരെങ്കിലും നിര്മിച്ചാല് അത് തള്ളപ്പെടേണ്ടതാണ്. അതായത് അത് നിര്മ്മിച്ച ആളിലേക്ക് തന്നെ അത് മടക്കപ്പെടും.

രണ്ടാമതായി ഇതു അവിശ്വാസികളെ അനുകരി ക്കുന്നതിലും അവരോടു സാദ്ര്'ശ്യമാവുന്നതിലും, അവര് ആരാധിക്കുന്നതിനെ ആരാധിക്കുന്നതിനും അവരുടെ ആഘോഷ, ഉത്സവ ദിനങ്ങളെ ബഹുമാനി ക്കുന്നതിലും, അവരുടെ മതകര്മ്മങ്ങളെ അനുകരി ക്കുന്നതിനും ഇടയാക്കുന്നു. കാരണം. ഹദീസ് പറയു ന്നത് 'ആരെങ്കിലും ഒരു ജനതയെ പിന്പറ്റിയാല് അവന് അവരില് പെട്ടവനായി.' എന്നാണ്.

മൂന്നാമതായി, ആഘോഷവേളയിലുള്ള പാര്ട്ടി കൂടല്, വിനോദങ്ങള്, കളികള്, പാട്ട്, മ്യൂസിക്, ബഹുമാന മില്ലയ്മ, സ്വയം പ്രദര്ശനം, സ്ത്രീയും അന്യ പുരുഷ നും ഒന്നിച്ചാവല്, ഇവയെല്ലാം നിഷിദ്ധവും അധാര്മി കതയിലേക്ക് നയിക്കുന്നവയുമാണ്. അതു കൊണ്ട് അവ വെറും വിനോദത്തിനും വിശ്രമത്തിനും വേണ്ടി യുള്ളതാണ് എന്ന് ന്യായീകരിക്കാന് ശ്രമിക്ക രുത്. സ്വയം സൂക്ഷ്മത പാലിക്കുന്ന ഏതൊരു വ്യക്തിയും കുറ്റങ്ങളില് നിന്നും അതിലേക്ക് നയിക്കുന്നവയില് നിന്നും വിട്ടു നില്ക്കണ്ടതാണ്.